പാലക്കാടിന്റെ പരിസ്ഥിതി തകർക്കുന്ന ഒരു പദ്ധതിയും ബിജെപി അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബ്രൂവറി വിഷയത്തിൽ സമരം നടത്തുന്ന ഏക പാർട്ടി ബിജെപിയാണെന്നും യുഡിഎഫ് നേതാക്കൾ പത്രസമ്മേളനങ്ങൾ മാത്രമാണ് നടത്തുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കഞ്ചിക്കോട് ബ്രൂവറിക്കെതിരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നയിക്കുന്ന സമര പ്രചരണയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ......
പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച 46 ലിറ്റർ വിദേശ മദ്യവുമായി ദമ്പതികൾ പിടിയിലായി. അട്ടപ്പടി സ്വദേശികളായ പ്രതീഷ്, മീന എന്നിവരെയാണ് മണ്ണാർക്കാട് കാഞ്ഞിരത്ത് നിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ......
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പണം വാങ്ങിയെന്ന് വെളിപ്പെടുത്തി വീട്ടമ്മമാർ. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, തത്തമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ മുന്നൂറിലധികം വനിതകൾ തട്ടിപ്പിനിരയായി എന്നാണ് റിപ്പോർട്ട്. ......
പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ള മുറിയിലാണ് തീപിടിത്തമുണ്ടായത്.......
പാലക്കാട് പുതുപ്പരിയാരത്ത് ഭർത്തൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും സ്ത്രീസുഹൃത്തും അറസ്റ്റിൽ. കല്ലടിക്കോട് കണക്കപ്പാടം വീട്ടിൽ റിൻസിയ (22)യുടെ മരണത്തിലാണ് ഭർത്താവ് പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് താഴേമുരളി ഷാജിത മൻസിലിൽ ഷഫീസ് (32), ഇയാളുടെ സ്ത്രീസുഹൃത്ത് പിരായിരി ആലക്കൽപറമ്പ് ചുങ്കം ജംസീന (33) എന്നിവരെ ഹേമാംബികനഗർ പോലീസ് അറസ്റ്റുചെയ്തത്. ......
പാലക്കാട്: അമ്പത്തിമൂന്നുകാരിയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ ഉപ്പുംപാടത്ത് ഇന്ന് പുലർച്ചെയോടെയാണ് സംഭവം.......
മരിച്ച വാളയാർ പെൺകുട്ടികളുടെ അമ്മ ഒന്നാം പ്രതിയുമായി "കുട്ടികളുടെ സാന്നിധ്യത്തിൽ" ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നെന്ന് സിബിഐ കുറ്റപത്രം. മൂത്ത മകളെ ഒന്നാം പ്രതി ബലാത്സംഗം ചെയ്തെന്ന് അറിഞ്ഞ ശേഷം തൻ്റെ ഇളയ മകളെ "ലൈംഗിക പീഡനത്തിന് ഒന്നാം പ്രതിയെ പ്രേരിപ്പിച്ചു" എന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു എന്നാണ് റിപ്പോർട്ട്. ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് സിബിഐ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ......
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിന് പിന്നാലെ പ്രതിയെ ആലത്തൂർ സബ് ജയിലിലേക്ക് മാറ്റി. ......
പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതിയുടെ ഹിറ്റ് ലിസ്റ്റിൽ ആറുപേരുണ്ടായിരുന്നെന്ന് സൂചന. കഴിഞ്ഞ ദിവസം രാത്രിയിൽ അറസ്റ്റിലായതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി ചെന്താമര ഇക്കാര്യം പൊലീസിനോട് പറഞ്ഞെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ......
പാലക്കാട്: നെന്മാറയിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവനെടുത്തത് അയൽവാസിയുടെ അന്ധവിശ്വാസമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നെന്മാറ പോത്തുണ്ടി തിരുത്തൻപാടം സ്വദേശി ചെന്താമര അയൽവാസികളായ സുധാകരൻ, അമ്മ ലക്ഷി എന്നിവരെ ഇന്നലെ രാവിലെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ (35) അഞ്ചു വർഷം മുമ്പ് വെട്ടിക്കൊന്നയാളാണ് ചെന്താമര. ......